കൊച്ചി: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച്
നടന് ബിജു മേനോനും നടി പ്രിയാ വാര്യരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും നേരെ കടുത്ത സൈബര്‍ ആക്രമണം ആണ് നടന്നത്. നേരത്തെ സന്തോഷ് പണ്ഡിറ്റും താരത്തിന് പിന്തുണ നല്കി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് അജു വര്‍ഗീസിന്റെയും പിന്തുണ എത്തിയത്.
ഇപ്പോള്‍ അജു വര്‍ഗീസും സോഷ്യല്‍മീഡിയയുടെ ഇരയായിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് അജു ബിജു മേനോന് പിന്തുണ അറിയിച്ചത്. ‘ഒരു വ്യക്തി എന്ന നിലയിലും നടന് എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്ന് ഇപ്പോഴും !’. ബിജു മേനോനൊപ്പമുള്ള ചിത്രവും കൂടി പങ്കുവെച്ചാണ് പിന്തുണ അറിയിച്ചത്.
‘ചാണക കുഴിയില്‍ നീ പോയാലും എന്റെ പൊന്ന് അജു വര്ഗീസേ നിന്നെയും വെറുക്കും, അതിപ്പോ നടന്റെ കഴിവ് നോക്കിയോ തൂക്കം നോക്കിയോ അല്ല, അറപ്പാണ് വെറുപ്പാണ് വര്‍ഗീയത.. പശുവിന്റെ പേരില്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന ബിജെപി എന്ന വര്‍ഗീയ പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്ന സകല ഊളകളെയും വെറുക്കും ഈ നാട്ടിലെ ഭൂരിഭാഗം പേരും ഒരാള്‍ തന്റെ രോഷം കുറിച്ചു. അസഭ്യ വാക്കുകളും താരത്തിനു നേരെ ഉയരുന്നുണ്ട്.
Discussion about this post