ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ് കീഴടക്കിയ പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. ഗ്ലാമറസ് ലുക്കില്‍ ഫ്ളോറല്‍ ഡിസൈനിലുള്ള സ്ലീവ് ലെസ് ഫ്രോക്ക് ധരിച്ച് ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യംസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 70 കോടി ബഡ്ജറ്റില്‍ പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്.
Discussion about this post