ഹരിപ്പാട്: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 17ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ചു സീറ്റ് നേടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശവാദമുന്നയിച്ചിരുന്നു.
സംസ്ഥാനത്ത് അഞ്ച് സീറ്റ് നേടാന്‍ അമിത് ഷായെ വെല്ലുവിളിച്ച ചെന്നിത്തല, കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്നും പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി സിപിഎമ്മിനെ വിമര്ശിക്കില്ലയെന്ന് പറഞ്ഞതിനെപ്പറ്റിയും രമേശ് ചെന്നിത്തല പ്രതികരിച്ചു.
രാഹുല്‍ഗാന്ധിക്ക് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സിപിഎം ഇല്ല എന്നും , സിപിഎമ്മിനെ വിമര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ട. സംസ്ഥാന നേതാക്കള്‍ മതി. സിപിഎം അത്രയ്ക്കേ ഉള്ളൂവെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനു വേണ്ടി രമേശ് ചെന്നിത്തല റോഡ് ഷോ നടത്തിയിരുന്നു.
Discussion about this post