ബീജിങ്: ഭക്ഷണം കഴിച്ച ബില്ല് നല്കാനാവാതെ രണ്ടര വയസുള്ള മകളെ ഹോട്ടലില്‍ പണയം വെച്ച് പിതാവ്. 10 രൂപയുടെ കുറവാണ് പിതാവ് മകളെ പണം വെയ്ക്കാന്‍ ഇടയായത്. ചൈനയിലാണ് വിചിത്ര സംഭവം. മകളോടൊപ്പം ഹോട്ടലില്‍ എത്തിയ ഇയാള്‍ ആറു യുവാന്റെ(62 രൂപ) ഊണാണ് കഴിച്ചത്.
ബില്ലു കൊടുക്കാന്‍ നോക്കിയപ്പോഴാണ് പണത്തില്‍ ഒരു യുവാന്റെ കുറവ് (10 രൂപ) കണ്ടത്. ഇതോടെ മകളെ ഇവിടെ പണയം വയ്ക്കുകയാണെന്നും നാളെ പണവുമായി വന്നു കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാള്‍ ഇറങ്ങി പോയി. കുഞ്ഞ് കരഞ്ഞു കൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കരഞ്ഞു കൊണ്ട് കുട്ടി ഓടി ചെന്നുവെങ്കിലും കുട്ടിയെ തിരികെ ഹോട്ടലിലേയ്ക്ക് തന്നെ തള്ളി വിടുകയായിരുന്നു.
അച്ഛന് തിരിഞ്ഞുനോക്കാതെ പോകുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കുഞ്ഞിനെയെടുത്ത് സമാധാനിപ്പിക്കുകയും, ഒതുക്കി ഇരുത്തുകയും ചെയ്തു. സംശയം തോന്നിയ ഇവര്‍ പോലീസിനെ വിളിച്ചു. അച്ഛന് വരുന്നത് കാത്തുനില്‍ക്കാതെ ഇവര്‍ കുഞ്ഞിനെ പോലീസിനെ കൈമാറി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അച്ഛന് തിരികെയെത്തി. കുഞ്ഞിനെ പോലീസില്‍ ഏല്‍പ്പിച്ച വിവരം പറഞ്ഞപ്പോള്‍ രോഷത്തോടെ ഒച്ചവെച്ച ഇയാള്‍ പോലീസിന്റെ പക്കല്‍ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി മടങ്ങുകയായിരുന്നു.
Discussion about this post