ന്യൂഡല്‍ഹി: പ്രസംഗങ്ങളില്‍ പലതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നോട്ടീസ് നല്കി. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണെമന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷന് ഖാന് നോട്ടീസ് അയച്ചിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് മൂന്ന് ദിവസം വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേന്ദ്രമന്ത്രി മേനക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post