താരങ്ങള്‍ക്ക് നേരെ അശ്ലീലത കലര്‍ന്നതും അധിക്ഷേപിക്കുന്നതുമായ കമന്റുകളും മറ്റും നിറയാറുണ്ട്. താരം സ്ത്രീകള്‍ ആണെങ്കില്‍ അശ്ലീലം സ്വകാര്യ സന്ദേശങ്ങള്‍ അയച്ചാകും. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
പ്രൊഫൈല്‍ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ ഇട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവര്‍ക്ക് മറുപടി നല്‍കിയത്. തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് താരം പറയുന്നു. അതിലുപരി ഞെട്ടിക്കുന്നത് മറ്റൊന്നാണെന്ന് ഐശ്വര്യ പറയുന്നു. മറ്റൊന്നുമല്ല, പ്രൊഫൈലില്‍ യൂണിഫോമില്‍ നില്ക്കുന്ന നാല് ആണ്‍കുട്ടികളാണ്. കൊച്ചു കുട്ടികള്‍ പോലും ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത് വലിയ ഭീകരത തന്നെയാണ് എടുത്ത് പറയേണ്ടതായി വരും. കുട്ടികളുടെ ചിത്രമാണ് താരത്തെയും അമ്പരപ്പിച്ചത്.
ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം പറയുന്നുണ്ട്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗികമായി ശല്യം ചെയ്യുകയാണെന്നും ലക്ഷ്മി പറയുന്നു. ദി ഡാഡ് ഓഫ് ഡെവില്സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.
Discussion about this post