കല്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്ന് നാലിടങ്ങളിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ശേഷം കോട്ടയത്ത് അന്തരിച്ച മുന്‍മന്ത്രി കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും. തിങ്കളാഴ്ച രാത്രിയോടെയാണ് രാഹുല്‍ഗാന്ധി തിരുവനന്തപുരത്തെത്തിയത്.
രാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന അദ്ദേഹം എന്‍കെ പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. 9.15 ഓടെ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. 11 മണിക്ക് ആന്റോ ആന്റണിയുടെ പ്രചാരണ പരിപാടിക്കായി പത്തനംതിട്ടയിലെത്തും. പത്തനംതിട്ട മുനിസിപ്പാലിറ്റി കെകെ നായര്‍ സ്റ്റേഡിയത്തിലാണ് പൊതുയോഗം നടക്കുക. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചക്ക് ഒരു മണിയോടെ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്നാണ് കെഎം മാണിയുടെ വീട് സന്ദര്‍ശിക്കുക.
പിന്നീട് വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. അത് കഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്കെത്തും. വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി കണ്ണൂരിലേക്ക് പോകും. നാളെയാണ് അദ്ദേഹം വയനാട്ടില്‍ എത്തുക. അവിടെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകുന്നേരം വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളിലും പ്രസംഗിക്കും. ശേഷമായിരിക്കും മടക്കം.
Discussion about this post