കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദന് തെരഞ്ഞെടുപ്പ് വരണാധി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തിലാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ താക്കീത് ചെയ്തു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് കാണിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ വരദരാജനാണ് എന്‍കെ പ്രേമചന്ദ്രന് എതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ പോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.ഇതിന് എതിരെയാണ് സിപിഎം പരാതി നല്‍കിയത്.
Discussion about this post