ബംഗളൂരു: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപിയെ താഴെയിറക്കാന്‍ കോഴക്കണക്കുള്ള യെദ്യൂരപ്പയുടെ ഡയറി മറുകെ പിടിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ ഇമേജിന് കനത്ത പ്രഹരമേല്‍പ്പിച്ച് കഴിഞ്ഞ ദിവസം ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് വാദിക്കുകയായിരുന്നു. ഡയറിയുടെ അസല്‍ പുറത്തുവിടാന്‍ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി തന്നെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000 കോടി രൂപ നല്‍കിയെന്നാണ് ഡയറിയിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന് മാസികയും വെളിപ്പെടുത്തിയിരുന്നു.
മോഡി, അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post