അബുദാബി: കണ്ണിനും മനസിനും ശരീരത്തിനും കുളിര്‍മയേകി യുഎഇയില്‍ മഴ തകൃതിയായി പെയ്യുകയാണ്. പലയിടത്തു നിന്നും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് വരുന്നത്. ഇപ്പോള്‍ ലോകത്തെ തന്നെ അംബരചുംബികളിലൊന്നായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കെട്ടിമൂടിയ കാര്‍മേഘങ്ങളുടെയും ഇടയ്ക്ക് മിന്നുന്ന ഇടിമിന്നലിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
#المركز_الوطني_للأرصاد#أمطار_الخير وادي العبادلة #الفجيرة #هواة_الطقس #أصدقاء_المركز_الوطني_للأرصاد pic.twitter.com/DpCMfQ1bgu
— المركز الوطني للأرصاد (@NCMS_media) April 13, 2019
കാര്‍മേഘങ്ങള്‍ നിറയുന്നതിന്റെ ദൃശ്യങ്ങള്‍ ദുബായ് രാജകുമാരന് ഹംദന്‍ മുഹമ്മദ് ആണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെയാണ് കാണിക്കുന്നത്. രണ്ട് ദിവസമായി പെയ്ത മഴയില്‍ യുഎഇയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
تهيب الهيئة الوطنية لإدارة #الطوارئ_والازمات الجمهور الكريم بمتابعة الاحوال الجوية،
وأخذ الاخبار من مصادرها الرسمية لمعرفة آخر المستجدات .@NCMS_media #رسائل_تحذيرية #ncema #أمطار_الخير pic.twitter.com/IXen6Y0QN4— NCEMA UAE (@NCEMAUAE) April 13, 2019
ദുബായിയുടെ അവസ്ഥയും മറ്റൊന്നല്ല. റാസല്‍ ഖൈമയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ദുരന്തനിവാരണ സംഘം റാസല്‍ഖൈമയില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില താഴ് വാരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയിടുക്കുകളില്‍ നിന്ന് ശക്തമായി കുത്തിയൊഴുകുന്ന വെള്ളത്തിന്റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. അമ്പരപ്പിക്കുന്നതോടൊപ്പം ചില ദൃശ്യങ്ങള്‍ ഭീതിയും ഉളവാക്കുന്നുണ്ട്.
Crown Prince of Dubai @HamdanMohammed shares a video for @BurjKhalifa on his Instagram account. #Dubai pic.twitter.com/NHRGL8eS70
— Dubai Media Office (@DXBMediaOffice) April 13, 2019
Discussion about this post