ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി ഒന്നിക്കണമെന്ന ആഗ്രഹം രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നുവെന്ന് എഐസിസി പ്രവര്‍ത്തക സമിതിയംഗം പിസി ചാക്കോ. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ബന്ധ ബുദ്ധിയാണ് കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ക്ക് തടസമായതെന്ന് പിസി ചാക്കോ പറഞ്ഞു.
ഡല്‍ഹിയെക്കൂടാതെ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് ആംആദ്മി നേതൃത്വം വാശിപിടിച്ചുവെന്നും ഇതാണ് സഖ്യസാധ്യതകള്‍ അടയാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും എഎപിയും ബിജെപിക്കെതിരെ ഒന്നിക്കേണ്ട സാഹചര്യമാണ് ഡല്ഹിയിലുളളതെന്നും അതേസമയം മറ്റിടങ്ങളില്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ എഎപിക്ക് നാല്, കോണ്‍ഗ്രസിന് മുന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് ധാരണ എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post