വയനാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പകിസ്താന് പരാമര്‍ശം വയനാട്ടില്‍ ബിഡിജെഎസിന് ഭീഷണി ആകുമെന്ന് ഭയം. വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി വിഷയത്തില്‍ കൂടുല്‍ സംസാരിക്കാന്‍ തയ്യാറായില്ല.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയെ പരിഹസിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം. വയനാട് പാകിസ്താനിലാണോ എന്നായിരുന്നു അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. അതേസമയം അമിഷായുടെ പരാമര്‍ശം വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും അമിത് ഷാ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അമിത് ഷായ്ക്ക് വയനാടിനെ കുറിച്ച് അറിയാത്തതിനാലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post