കായംകുളം:സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തുടര്‍ന്ന് നടിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും കായംകുളം പോലീസിന് പരാതി ലഭിച്ചു. 67 വയസ്സുകാരിയായ സീരിയല്‍ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്, തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ നടി പറയുന്നു. എറണാകുളം സ്വദേശിയായ 37 കാരനാണ് പ്രതി.
സിയ എന്ന യുവാവ് തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ട് എന്നും വശീകരിക്കുകയും ചെയ്തെന്ന് നടി പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു കൊടുത്തതായും യുവതി പറയുന്നു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post