തിരുവനന്തപുരം: 100ഓളം ഡിസൈനുകളിലും കളറുകളിലും സാരികള്‍, ബാലരാമപുരം മുണ്ടുകളും നിറച്ച് വിഷുവിനെ വരവേല്‍ക്കാന്‍ ഹാന്‍ടെക്സ് ഷോറൂമുകള്‍ ഒരുങ്ങി കഴിഞ്ഞു. അടുത്തിടെയാണ് ഹാന്‍ടെക്സ് ഉല്പാദനം തുടങ്ങിയത്. വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കൂടിയാണ് ഹാന്‍ടെക്സ്. വ്യവസായ മന്ത്രി ഇപി ജയരാജന് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഹാന്‍ടെക്സിലെ റോയല്‍ മുണ്ടുകള്‍, കൂത്താംപുള്ളി കളര്‍ സാരികള്‍ എന്നിവയ്ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ബാലരാമപുരം ഉണക്ക് പാവില്‍ നിര്‍മ്മിച്ച റോയല്‍ മുണ്ടുകള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഇണങ്ങിയത് മാറ്റൊരു പ്രത്യേകത കൂടിയാണ്. തൃശ്ശൂര്‍ കുത്താംപുള്ളി ഗ്രാമത്തില്‍ ഉല്പാദിപ്പിക്കുന്ന സാരികള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഡിസൈനിലും ബോര്‍ഡറിലും വിത്യസ്തത പുലര്‍ത്തിയാണ് കുത്താംപുള്ളി സാരികളെ വ്യത്യസ്തമായ കളറുകളില്‍ ഹാന്‍ടെക്സ് ഇറക്കിയിരിക്കുന്നത്.
ഇത് തൊഴിലാളികള്‍ക്ക് വലിയ പ്രയോജനവും ഉണ്ടായിട്ടുണ്ട്. ഒപ്പം ഉയര്‍ന്ന വേതനവും ഇതിലൂടെ ഉറപ്പായിട്ടുണ്ട്. കൈത്തറി ബെഡ്ഷീറ്റുകള്‍, സെറ്റുമുട്ടുണ്ടുകള്, കൈലി, ഒറ്റമുണ്ട് എന്നിവയും ഷോറൂമുകളിലുണ്ട്. ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന റിബേറ്റും വിഷുവിന് ലഭിക്കും. ഓണത്തോടെ കൈത്തറി റെഡിമെയ്ഡ് ഷര്‍ട്ടുകളും അവക്ക് ഇണങ്ങിയ ദോത്തികളും ഷോറൂമുകളില്‍ എത്തും.
Discussion about this post