മലപ്പുറം: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ രണ്ടാനച്ഛന് അരുംകൊല ചെയ്തതിന്റെ ഞെട്ടല്‍ മാറും മുമ്പേ മറ്റൊരു ദാരുണ സംഭവം കൂടി. വണ്ടൂരില്‍ മൂന്നരവയസ്സുകാരിയെ ബന്ധുക്കള്‍ ക്രൂരമര്ദ്ദനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട്. പൂളക്കുന്ന് നാല് സെന്റ് കോളനിയിലെ യുവതിയുടെ രണ്ടാം വിവാഹത്തിലുളള മൂത്ത കുട്ടിയേയാണ് കുടുംബം കാലങ്ങളായി മര്‍ദിക്കുന്നത്.
ശരീരമാസകലം മെലിഞ്ഞ് എല്ലും തോലുമായ നിലയിലാണ് പെണ്‍കുട്ടി. കുട്ടിയെ ഈ നിലയില്‍ വീടിന് പുറത്തുകണ്ട അയല്‍വാസികളാണ് ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. കുട്ടിയുടെ മുത്തശ്ശന്, മുത്തശ്ശി, അമ്മ, മൂന്ന് സഹോദരങ്ങള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ് കുട്ടി. മൂന്നര വയസുകാരിയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നാകെ രംഗത്തെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്.
ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈല്ഡ്ലൈന് വ്യക്തമാക്കുന്നത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ നെറ്റിയിലും കഴുത്തിലും കാലുകളിലും ചൈല്‍ഡ് ലൈന്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ചൈല്ഡ്ലൈന് ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തി അമ്മയുടെ മൊഴി എടുത്തു. അമ്മയെയും നാല് കുട്ടികളെയും ചൈല്‍ഡ്ലൈനിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മൂത്ത രണ്ട് കുട്ടികളും സ്കൂളില്‍ പോകേണ്ട പ്രായമാണ്. എന്നാല്‍ ഇവരെ സ്കൂളില്‍ വിട്ടിട്ടില്ല. ചൈല്ഡ്ലൈന് വിശദമായ റിപ്പോര്‍ട്ട് പോലീസിന് നല്‍കും. ഇതിന് ശേഷമായിരിക്കും കേസ് എടുക്കുന്നത് സംബന്ധിച്ച തീരുമാനിക്കുക.
Discussion about this post