കണ്ണൂര്‍: പ്രിയങ്ക ഗാന്ധിയെ യുവസുന്ദരി എന്ന് വിളിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്. പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും അടുത്ത് എവിടെയെങ്കിലും അവര്‍ വന്നാല്‍ കാണാന്‍ പോകുമെന്നും സികെ പത്മനാഭന് പ്രതികരിച്ചു.
48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ ‘യുവ സുന്ദരി’ എന്നു വിളിക്കുന്നുവെന്നായിരുന്നു നേരത്തെ ബിജെപി അധ്യക്ഷന്‍ ആക്ഷേപിച്ചത്. പരാമര്‍ശം വലിയ വിവാദമായതിനു പിന്നാലെ ഇക്കാര്യത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രിയങ്കയിക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്.
പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ് എന്നതു സത്യമാണെന്നും എന്നുകരുതി വോട്ട് ചെയ്യില്ലെന്നും സികെ പത്മനാഭന് പ്രതികരിക്കുന്നു. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം, തന്നെ സ്വീറ്റ് 70 എന്നാണു പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നതു മനസ്സിന്റെ യുവത്വമാണ്. പ്രിയങ്കയ്ക്കു നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്നു പറഞ്ഞതുകൊണ്ട് അതു സ്ത്രീ വിരുദ്ധമാകുന്നില്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ കാണാന്‍ പോവും. രാഹുലിനെ കാണാല്‍ പോവില്ല. പ്രിയങ്ക വന്നാല്‍ കണ്ടാല്‍ തരക്കേടില്ലെന്ന് അഭിപ്രായമുണ്ട്. കാരണം സാമാന്യം തരക്കേടില്ല അവര്‍ കാണാന്‍ പൊതുവെ. അതിലൊക്കെ ആവേശംപൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകെ പോകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തെരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലല്ലോയെന്നും പത്മനാഭന് പറയുന്നു.
Discussion about this post