പൃഥ്വിരാജ് ആദ്യമായി സംവിധായക തൊപ്പി അണിഞ്ഞ ചിത്രം ലൂസിഫര്‍ നിറഞ്ഞ സദസിലാണ് ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ലൂസിഫര്‍ ചിത്രത്തെ കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നായകന് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് അജു വര്‍ഗീസ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്‍ഐപി ബോക്സ് ഓഫീസ് എന്ന അടിക്കുറിപ്പോടെയാണ് 2017 ഏപ്രില്‍ രണ്ടിന് അജു ഈ ചിത്രം പങ്കുവെച്ചത്.
വമ്പന്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന വേളയില്‍ അജുവിന്റെ പ്രവചനം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്. അജുവും ഈ ട്രോള്‍ പങ്കുവച്ചിട്ടുണ്ട്. ജ്യോത്സ്യന്മാര് പ്രവചിക്കുമോ ഇത് പോലെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Discussion about this post