തൊടുപുഴ: രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിച്ച ഏഴുവയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏഴുവയസുകാരന്റെ ജീവന് നിലനിര്‍ത്തുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് നല്‍കിയേക്കും.
കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചിരുന്നു. ഇത് ശാസ്ത്രക്രിയയിലൂടെ നീക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലയെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മാത്രമല്ല കുട്ടിയുടെ ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിവുകളുണ്ട്.
രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുട്ടിയെ ലൈംഗികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഏഴുവയസുകാരന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. കുട്ടിയുടെ നാലുവയസുകാരനായ അനിയന് അമ്മൂമ്മയുടെ കൂടെയാണിപ്പോള്‍ ഉള്ളത്. മുമ്പ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിലായിരുന്നു.
Discussion about this post