നെടുങ്കണ്ടം: പത്തൊമ്പത്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. പ്ലാശേരില്‍ ജിഷ്ണു(20), കൂനാനിക്കല്‍ അനന്ദു(19), വേലന്‍പറമ്പില്‍ അജിന്(19) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നില്‍. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന തക്കത്തില്‍ സഹപാഠിയായ യുവാവും കൂട്ടരും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും വാതില്‍ ചവിട്ടിത്തുറന്ന് വീട്ടിനുളളില്‍ പ്രവേശിക്കുകയും ചെയ്തു.
തുടര്‍ന്ന പെണ്‍കുട്ടിയെ ഇവര്‍ കടന്ന് പിടിക്കുകയായിരുന്നു. അതേസമയം പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഓടിവരികയും പ്രതികള്‍ ഓടി രക്ഷപെട്ടു. മാവടി വാല്‍പ്പാറ എസ്റ്റേറ്റ് പരിസരത്തുവച്ചാണ് ഇന്നലെ വൈകുന്നേരം പ്രതികളെ പിടികൂടിയത്.
Discussion about this post