പൃഥിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ലൂസിഫര്‍’ പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷക മനസില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി പോവാത്തതാണ്. അത്തരത്തില്‍ മലയാള സിനിമയില്‍ ഈ അടുത്ത കാലത്തൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു വില്ലന്‍ കഥാപാത്രമായിരുന്നു വിവേക് ഒബ്റോയിയുടേത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തോട് കട്ടയ്ക്ക് നില്ക്കുന്ന കഥാപാത്രം.
ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബോബി എന്ന ബിമല്‍ നായരെ അവതരിപ്പിച്ചത്. മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞു വിവേക് ഒബ്റോയി. ചിത്രത്തില്‍ വിവേകിന്റെ കഥാപാത്രത്തിന്റെ പ്രധാന പ്രത്യേകതയായി എല്ലാവരും പറയുന്നത് ഭാഷ അറിയില്ലെങ്കിലും ശരിയായ രീതിയില്‍ ചുണ്ടനക്കി വിവേക് ഒബ്റോയ് തകര്‍ത്തഭിനയിച്ചു. എന്നാല്‍ ആ ശബ്ദത്തിന് പിന്നില്‍ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു നടനാണ്. അത് വേറെയാരുമല്ല നൃത്ത ചുവടുകള്‍ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടന് വിനീതാണ്. വിനീതിന്റെ ശബ്ദമാണ് നമ്മള് ബിമല്‍ നായരിലൂടെ കേട്ടത്.
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്, നന്ദു, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു, സംവിധായകന് ഫാസില്‍, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post