ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിആര്‍ഡിഒയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണ വിജയം നേരിട്ട് രാജ്യത്തെ അറിയിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ത്യയുടെ ബഹിരാകാശ നേട്ടം സ്വന്തം നേട്ടമായി മോഡി അവതരിപ്പിച്ചിട്ടില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ബുധനാഴ്ച ഉച്ചയോടെ മോഡി നടത്തിയ മിഷന് ശക്തിയുടെ വിജയത്തെ സംബന്ധിച്ച പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും കൂട്ടമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോഡി തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്ന പരിശോധന ശക്തമാക്കിയത്.
ഇതിനിടെ മോഡി ഇന്ത്യയിലെ ശാസ്ത്രകാരന്മാരും ഡിആര്‍ഡിഒയും നടത്തിയ ബഹിരാകാശ പരീക്ഷണം സ്വന്തം നേട്ടമാക്കി അവതരിപ്പിച്ച് രാഷ്ട്രീയമായ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും അസദുദ്ധീന്‍ ഒവൈസിയും കുറ്റപ്പെടുത്തിയിരുന്നു. ലോക നാടകദിനാശംസകള്‍ നേര്‍ന്നാണ് രാഹുല്‍ ഗാന്ധി മോഡിയെ പരിഹസിച്ചത്.
Discussion about this post