സായി പല്ലവിയും ഫഹദ് ഫാസിലും പ്രധാന താരങ്ങളായി എത്തുന്ന ‘അതിരന്’ എന്ന ചിത്രത്തിലെ ആദ്യഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ആട്ടുതൊട്ടില്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പിഎസ് ജയ്ഹരി ആണ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. അച്ഛനായി അഭിനയിച്ചിരിക്കുന്നത് രഞ്ജി പണിക്കറാണ്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരന്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, ലെന, വിജയ് മേനോന്, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സെഞ്ച്വറി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post