തിരുവല്ല: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുല്‍ ഗാന്ധിയുടെ വരവില്‍ തീരുമാനം ആകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അതോടൊപ്പം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വയനാട്ടില്‍ പുലി വരുന്നു വരുന്നു എന്ന് പറഞ്ഞ് പുലി വന്നില്ലെന്നും ചര്‍ച്ച മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ എല്ലാ മുണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ്.
Discussion about this post