ന്യൂഡല്‍ഹി: ഏറെ നാള് നീണ്ടു നിന്ന അനിശ്ചിതത്വം ഒടുവില്‍ നീങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് തന്നെ സ്ഥാനാര്‍ത്ഥിയാകും. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്.
ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയെ ഒഴിച്ചു നിര്‍ത്തിയായിരുന്നു പ്രഖ്യാപനം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തുക്കൊണ്ട് മാറ്റി നിര്‍ത്തുന്നു എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിട്ടുള്ളത്.
വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന.
BJP releases list of 11 candidates (6 Telangana, 3 Uttar Pradesh and 1 each for Kerala and West Bengal) for the upcoming Lok Sabha elections. pic.twitter.com/6p9w79ZT8A
— ANI (@ANI) March 23, 2019
Discussion about this post