ന്യൂഡല്‍ഹി: ഇന്ത്യയില്‍ പബ്ജി ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ ആറ് മണിക്കൂര്‍ കൂടുതല്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല. ഇനി ഗെയിം കളിച്ച് തുടങ്ങിയാല്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങള്‍ പരമാവധി പരിധി എത്താന്‍ പോവുകയാണെന്ന സന്ദേശം ലഭിക്കും.
പബ്ജി ഗെയിം ആറ് മണിക്കൂറിന് ശേഷവും കളിക്കാന്‍ ശ്രമിച്ചാല്‍ കളിക്കാര്‍ക്ക് ‘ഹെല്‍ത്ത് റിമൈന്റര്‍’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പബ്ജി ഗെയിം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിമര്‍ശനം വന്നിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ പബ്ജി ഗെയിം കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഗെയിം കളിച്ച പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈനയിലും ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നതാനാണ് ചൈനയില്‍ വിലക്ക്.
Discussion about this post