ബീജിംഗ്: ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 44 പേര് മരിച്ചു. സ്ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഫാക്ടറി പൂര്‍ണമായി തകര്‍ന്നു. യാന്ചെങിലെ തിയാന്ജിയായി കെമിക്കല്‍സിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തെ തുടര്‍ന്ന് അടുത്ത സിറ്റിയായ ലിയാന്യുങാങില് 2.2 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ തീവ്രതയില്‍ ഫാക്ടറിയുടെ അടുത്തുള്ള വീടുകളിലെ ജനലുകള്‍ ഇളകിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. ഫാക്ടറിയില്‍ സ്ഫോടനം ഉണ്ടായതിന് പിന്നാലെ വിഷ വാതകം പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തൊണ്ണൂറോളം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൈനയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇപ്പോള്‍ പതിവാണ്.
നവംബറില്‍ പിവിസി നിര്‍മാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post