ചന്ദ്രനില്‍ പോയാലും അവിടെ മലയാളികളെ കാണുമെന്ന് നമ്മള് തമാശയായി പറയാറുണ്ട്. ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി എങ്കിലും അവിടെ കാണും. ഇപ്പോഴിതാ മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത് മിയ ഖലീഫയുടെ ഫേസ്ബുക്ക് പോസ്റ്റാണ്.
കഴിഞ്ഞ ദിവസമാണ് പോണ് താരമായ മിയ ഖലീഫ തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്തയറിഞ്ഞ ഉടന്‍ മലയാളി ആരാധകര്‍ ആദ്യം പോയത് താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ്. മിയ തന്റെ ഭാവി വരനുമൊത്ത് നില്ക്കുന്ന പോസ്റ്റിനു താഴെയാണ് മലയാളികളുടെ ഹൃദയഭേദകമായ കമന്റുകള്‍. ‘എനിക്കിതൊന്നും കേള്‍ക്കാനുള്ള ത്രാണി ഇല്ല, മനസ്സില്‍ കൊത്തിവെച്ച ഒരു രൂപം ഉണ്ട് അതങ്ങനെ നിന്നോട്ടെ’എന്നിങ്ങനെയാണ് കമന്റുകള്‍. മിയയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ യുവാക്കളുടെ ഹൃദയം കവര്‍ന്ന പോണ് താരമാണ് മിയ ഖലീഫ. സ്വീഡനില്‍ ഷെഫായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗ് ആണ് മിയയുടെ വരന്. ലെബനീസ് -അമേരിക്കന്‍ വംശജയായ മിയ ഐസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ് രംഗം വിട്ടത്.
Discussion about this post