മുംബൈ : 35 കാരിയെ പീഡിപ്പിച്ച കേസില്‍ യോഗാ അധ്യാപകന് അറസ്റ്റില്‍.2016 മുതല്‍ യുവതി ഇയാളുടെയടുത്തു നിന്ന് യോഗ പഠിച്ച് വരികയായിരുന്നു. കഠിനമായ നടുവേദനയായിരുന്നു യുവതിക്ക്. ഇതിന് പരിഹാരമായാണ് യോഗ അഭ്യസിക്കാനെത്തിയത്. പഠിക്കാന്‍ ആരംഭിച്ചതോടെ യുവതിയുടെ നടുവേദനയ്ക്ക് കുറവ് വന്നു.
അതോടെ ഇവര്‍ സ്ഥിരമായി യോഗ ക്ലാസിന് പോവാന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കഠിനമായ നടുവേദന വീണ്ടും വന്നു. ഡോക്ടറെ സമീപിച്ചതോടെ ശാസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. അതേസമയം യോഗ കൊണ്ട് എല്ലാ വേദനയും മാറ്റിത്തരാമെന്ന് പ്രതിയായ യോഗാ അധ്യാപകന് ഉറപ്പ് നല്കി.ശേഷം എല്ലാ ദിവസവും തന്റെ വീട്ടില്‍ പരിശീലനത്തിനായെത്താന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു.
യുവതിയുടെ കാര്യത്തില്‍ പ്രതി കൂടുതല്‍ താല്‍പ്പര്യമെടുക്കുകയും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി അവിടത്തെ പഠനം അവസാനിപ്പിച്ചു. വേറെയൊരു സ്ഥലത്ത് യോഗ പരിശീലനം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ അവിടെ എത്തുകയും ക്ലാസില്‍ കയറി യുവതിയെ അധിക്ഷേപിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്
Discussion about this post