ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മത്സരിക്കാനില്ലെന്ന കാര്യം തുഷാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു.
മത്സരിക്കുമെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് മാറ്റിവെയ്ക്കാമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപിയിലെ മറ്റ് പ്രമുഖ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
തുഷാര്‍ തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്ക്കുകയാണെങ്കില് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തൃശൂരില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ടയില്‍ നാല് പ്രമുഖരുടെ പേരുകളാണ് പരിഗണിക്കുന്നത്. അല്ഫോന്സും ബിജെപി പ്രസിഡന്റ് ശ്രീധരന് പിളളയും പത്തനംതിട്ടയോട് താല്പര്യം അറിയിച്ചിട്ടുണ്ട്.
Discussion about this post