ഇസ്ലാമാബാദ്: ഭീകരവാദ സംഘടനകള്‍ പാകിസ്താന് ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകള്‍ നടത്തുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ എജന്‍സികളുടെ കണ്ടെത്തല്‍. അതേസമയം, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ അന്താരാഷ്ട്ര വേദിയില്‍ പാകിസ്താന് അംഗീകരിച്ചു.
ഇന്ത്യ ഭീകരവാദം ആരോപിച്ച സംഘടനകള്‍ രാജ്യത്തെ ബാങ്കുകളിലൂടെ നടത്തിയത് സംശയകരമയ സാമ്പത്തിക ഇടപാടുകളെന്ന് എഫ്എടിഎഫില്‍ പാകിസ്താന് സമ്മതിച്ചു.
അതേസമയം, 2018 ല്‍ ഇത്തരത്തില്‍ നടന്ന 8,707 ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം വിനിമയം ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും പാകിസ്താന് എഫ്എടിഎഫില്‍ വ്യക്തമാക്കി.
Discussion about this post