കോട്ടയം: വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവില്‍ പോയി. കൊല്ലം കടയ്ക്കലില്‍ സ്വദേശി സുരേഷാണ് ഒളിവില്‍ പോയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കിന്നതിനിടെയാണ് പ്രതി ഒളിവില്‍ പോയത്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ വീണ്ടും ഒളിവില്‍ പോയത്. കേസില്‍ നിന്ന് ഇയാളുടെ അഭിഭാഷകന് നേരത്തെ പിന്മാറിയിരുന്നു. സുരേഷിന്റെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
Discussion about this post