കോഴിക്കോട്: ജനങ്ങളുടെ കൂടെ നിന്നതിന് എന്നും അക്രമത്തിന് ഇരയായ ആളാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയരാജനെന്ന് എംപി വീരേന്ദ്ര കുമാര്‍. ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കോഴിക്കോട് ലോക്സഭ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.
പി ജയരാജനും പ്രദീപ് കുമാറുമെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. എല്ലാം തന്റെ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളാണെന്നും മുന്നണിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുന്നണിയില്‍ ചര്‍ച്ച ചെയ്തുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post