ഇടുക്കി: വരാനിരിക്കുന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദിവാസി ഊരുകളില്‍ വോട്ടിംങ് യന്ത്രം പരിചയെപ്പെടുത്താന്‍ എത്തിയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി.
ഇടമലക്കുഴിയിലെ ഇടലിപ്പാറകുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍ കുടി, ആണ്ടവന് കുടി എന്നിവിടങ്ങളില്‍ വോട്ടിംങ് യന്ത്രം പരിചയപ്പെടുത്താനും ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസിലാക്കുന്നതിനും എത്തിയ സംഘമാണ് കാട്ടില്‍ കുടുങ്ങിയത്.
ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകുന്നേരം 5 ന് മൂന്നാറിലേക്ക് പോകുന്ന സമയത്താണ് കാട്ടില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് വാഹനം കയറാത്തതാണ് കാട്ടില്‍ കുടുങ്ങാന്‍ കാരണം. സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര് ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
കനത്തമഴയില്‍ റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറുകയാണുണ്ടായത്. തുടര്‍ന്ന് വാഹനം കയര്‍ ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നിടെ സമീപത്ത് കാട്ടാനയെത്തിയത് പരിഭ്രാന്തി പരത്തി. രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വാഹനം കയറ്റാന്‍ സാധിച്ചത്. തുടര്‍ന്ന് സബ്കളക്ടറും സംഘവും രാത്രി 8.30 തോടെ മൂന്നാറിലെത്തി.
Discussion about this post