ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. ഹൈദരാബാദ് ഗാന്ധിനഗറിലാണ് ദാരുണ സംഭവം. 16 കാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ ശേഷം വിവസ്ത്രയാക്കി ശരീരത്തില്‍ ബ്ലെയ്ഡ് കൊണ്ട് കീറിമുറിച്ച് ദൃഷ്യങ്ങള്‍ പകര്‍ത്തിയ 19കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി യുവാവുമായി പ്രണയത്തില്‍ ആയിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് പോലീസ് കണ്ടെത്തി. പതിവ് പോലെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെണ്‍കുട്ടിയെ വിളിച്ച് വരുത്തിയ യുവാവ് പീഡിപ്പിച്ച ശേഷം മയക്കുമരുന്നിന് അടിമയായ കാമുകന് പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ശരീരം ബ്ലെയ്ഡ് ഉപയോഗിച്ച് കീറിമുറിക്കുകയായിരുന്നു.
ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. തന്നെ വെറുതെ വിടണം എന്ന് കരഞ്ഞ് പറഞ്ഞിട്ടും യുവാവ് ആക്രമണം തുടര്‍ന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടി കൂടിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ രക്ഷിച്ചു. ശേഷം യുവാവിനെ നാട്ടുക്കാര് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസിന് കൈമാറി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, ഐ.ടി ആക്ട്, പോക്സോ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post