മുംബൈ: റെക്കോര്‍ഡ് തീര്‍ത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്സേഷന് സ്മൃതി മന്ദാനയെ അഭിനന്ദിച്ച് സുരേഷ് റെയ്ന. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അഭിനന്ദനം. ഇന്ത്യയുടെ പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായി സ്മൃതി മാറിയതില്‍ സന്തോഷമുണ്ട്. എന്റെ റെക്കോര്‍ഡ് തകര്‍ത്തതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു റെയ്നയുടെ ട്വീറ്റ്.
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്. 23ാം വയസ്സില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ച റെയ്നയുടെ റെക്കോര്‍ഡ് ഇതോടെ തിരുത്തുകയായിരുന്നു. ഒമ്പതു വര്‍ഷം മാറ്റമില്ലാതെ തുടര്‍ന്ന റെക്കോര്‍ഡാണ് സ്മൃതി ഇപ്പോള്‍ തകര്‍ത്തത്. നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് റെയ്ന.
ഏറെക്കാലം ഇളക്കമില്ലാതെ നിന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കുമൂലം പിന്മാറിയതോടെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ സ്മൃതിക്കു നറുക്കുവീണത്.
ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാണ് 22 കാരിയായ സ്മൃതി. ആദ്യ കളിയില്‍ ഇംഗ്ലണ്ട് 41 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്സ് ആറു വിക്കറ്റിന് 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Happy to see @mandhana_smriti becoming India's youngest T20I captain! Congratulations on breaking my record 😉 #TeamIndia #SmritiMandhana
— Suresh Raina🇮🇳 (@ImRaina) 5 March 2019
Discussion about this post