ലണ്ടന്‍: പോണ്‍സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം. നിയമങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ബ്രിട്ടണ്. ബ്രിട്ടണില്‍ അടുത്ത മാസം മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പോണ് സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ബ്രിട്ടനില്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുകയാണ്. അഡള്‍ട്ട് കണ്ടന്റ് അഥവാ ലൈംഗികത ഉള്ളടമായിട്ടുള്ള വീഡിയോകള്‍ കാണുന്നതിന് മുമ്പ് പ്രായം വ്യക്തമാക്കുന്ന എയ്ജ് ഐഡി സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടു വരുന്നത്.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് മുതലായ തിരിച്ചറിയല്‍ രേഖയാണ് ഉപയോഗിക്കേണ്ടത്. സൈറ്റ് തുറക്കുമ്പോള്‍ പ്രായം തെളിയിക്കാനുള്ള വിവരങ്ങള്‍ നല്‍കേണ്ട പേജായിരിക്കും ആദ്യം വരിക. ഇതില്‍ കൃത്യമായ വിവരങ്ങള്‍ കൊടുത്താല്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. യു പോണ്, പോണ് ഹബ് തുടങ്ങിയ സൈറ്റുകള്‍ക്ക് അടക്കം ഈ നിയമം ബാധകമാണ്.
ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 827 വെബ്സൈറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബര്‍ മാസത്തിലായിരുന്നു നിരോധനം. ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post