അടൂര്‍: അടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ വെട്ടിവീഴ്ത്തി. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു (37), കട്ടിയാംകുളം രാജീവ്(45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പല കേസിലും ഉള്‍പ്പെട്ടിട്ടുള്ള പ്രതി അടുത്ത ഇടയാണ് ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. ഏനാത്ത് എസ്ഐ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ പത്തനാപുരത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8ന് കുറുമ്പകര പട്ടാറ മുക്കിലായിരുന്നു സംഭവം നടന്നത്. മാരകമായി വെട്ടേറ്റ യുവാക്കളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post