റിയാദ്: സൗദി രാജകുമാരി അന്തരിച്ചു. ജുഹൈര്‍ ബിന്ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് ആണ് അന്തരിച്ചത്. ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടക്കുമെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ അറബ് രാഷ്ട്രീയ
നേതാക്കള്‍ അനുശോചനം അറിയിച്ചു.
Discussion about this post