ന്യൂഡല്‍ഹി: ഡല്‍ഹി സിജിഒ കോംപ്ലക്സിലുണ്ടായ തീ പിടുത്തത്തില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന് മരിച്ചു. സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ എംപി ഗോദ്രയാണ് മരിച്ചത്. പതിനൊന്ന് നിലയുള്ള പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തീ പടര്‍ന്നു പിടിച്ചത്. 24 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിലാണ് ഇന്ന് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.
രാവിലെ ജീവനക്കാര്‍ ഓഫീസില്‍ എത്തുന്നതിന് മുമ്പാണ് തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തെ കുറിച്ച് ഫയര്‍ഫോഴ്സും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post