തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തിന്റെ നല്ല ഭാവിക്കായിട്ടാണ് ബിജെപി പരിവര്‍ത്തന്‍ യാത്ര നടത്തുന്നതെന്നും പരിവര്‍ത്തന്‍ യാത്രയുടെ മധ്യമേഖലാ യാത്ര ഉദ്ഘാടനം ചെയ്ത് സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യന്‍ സേനയുടെ കരുത്ത് മോഡി ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും പാകിസ്താനില്‍ കയറി ആക്രമിച്ചത് അതിനുള്ള തെളിവാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേ സമയം തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
‘രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു. അത് ബിജെപിയാണെന്ന് ജനങ്ങള്‍ക്കറിയാം. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല ബിജെപി. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ലെന്നും കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്’ സ്മൃതി ഇറാനി പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നാല് മേഖലകളിലായിട്ടാണ് യാത്ര.
Discussion about this post