ലഖ്നൗ: വെടി ഏറ്റിട്ടും പതറാതെ അക്രമിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍മീഡിയയിലെ താരം. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ആയിരുന്നു അക്രമി വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ചാര്ബാഗിലാണ് സംഭവം നടന്നത്. പോലീസ് കോണ്‍സ്റ്റബിളായ അജിത്ത് യാദവിനാണ് വെടിയേറ്റത്.
അപ്രതീക്ഷിതമായ നീക്കത്തില്‍ പോലീസുദ്യോഗസ്ഥന് പകച്ചു പോയെങ്കിലും തനിക്കേറ്റ പരിക്ക് അവഗണിച്ച് അക്രമിയെ സാഹസികമായി അദ്ദേഹം പിടികൂടുകയായിരുന്നു. അക്രമിക്കൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നു ഇവരെ അജിത്തിന്റെ സഹപ്രവര്‍ത്തകരാണ് പിടികൂടിയത്. ശരീരത്തിന്റെ പുറകുവശത്ത് വെടിയേറ്റ അജിത്ത് യാദവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post