ന്യൂഡല്‍ഹി: വ്യോമാക്രമണത്തിലെ റാഫേലുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടുതല്‍ മെച്ചപ്പെട്ട പ്രകടനം വ്യോമസേനയ്ക്ക് കാഴ്ചവെയ്ക്കാനാകുമായിരുന്നു എന്ന മോഡിയുടെ പ്രസ്താവനയെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്.
ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയ മോഡി ”നിങ്ങള്‍ക്ക് സാമാന്യബുദ്ധിയില്ലേ?” എന്ന് ചോദിച്ചു. റാഫേല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ ഒരു വിമാനം പോലും താഴെപ്പോകില്ലായിരുന്നെന്നും, ശത്രുവിന്റെ ഒരു വിമാനം പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടില്ലായിരുന്നെന്നുമാണ് താന്‍ പറഞ്ഞതെന്നായിരുന്നു മോഡിയുടെ വിശദീകരണം.
‘ഇന്ത്യാ ടുഡേ’ ചാനലിന്റെ കോണ്‍ക്ലേവിലാണ് റാഫേല്‍ യുദ്ധ വിമാനങ്ങളുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ ഒരു വിമാനം പോലും തകരില്ലായിരുന്നെന്ന പ്രസ്താവന മോഡി നടത്തിയത്.
മോഡിയുടെ പ്രസ്താവനയെ ആയുധമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ പ്രസ്താവന കൊണ്ട് മോഡി ഉദ്ദേശിച്ചതെന്താണ് എന്നാണ് ചോദിച്ചത്. 30,000 കോടി രൂപ അംബാനിയ്ക്ക് കൊണ്ടുപോയി കൊടുത്ത മോഡിയാണ് റാഫേല്‍ വിമാനങ്ങള്‍ വൈകിച്ചതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Prime Minister Narendra Modi in Jamnagar, Gujarat: If the Indian Air Force had the #Rafale today, the situation would have been different. I can't do anything if some people fail to understand this. pic.twitter.com/zsawROcO0R
— ANI (@ANI) March 4, 2019
Discussion about this post