തട്ടിന്‍പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി ലാല്‍ജോസ്. ഇത്തവണ സിനിമയുടെ പശ്ചാത്തലം കണ്ണൂര്‍ ആണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നിമിഷ സജയനും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിജിബാല്‍ ആണ്.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ രണ്ട് പുതുമുഖങ്ങളെയും ലാല്‍ ജോസ് പരിചയപ്പെടുത്തുന്നുണ്ട്.
Discussion about this post