കൊല്ലം : സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിപിഎം പ്രവര്‍ത്തകനായ ബഷീര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൃത്യം നടന്ന് കുറച്ച് സമയത്തിനകം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശിയായ ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെ ഷാജഹാന് ബഷീറിന്റെ വീട്ടിലെത്തി അക്രമം നടത്തി. സംഭവ സ്ഥലത്തുവെച്ച് തന്നെ ബഷീറിന്റെ മരണം സംഭവിച്ചിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബഷീറിന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ സംസ്കരിക്കും.
Discussion about this post