കൊച്ചി: പ്രീതാ ഷാജിയ്ക്ക് കിടപ്പാടം തിരിച്ച് കിട്ടും. ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് സമരം നടത്തുകയും വന്‍ വിവാദമാവുകയും ചെയ്ത നാടകീയ രംഗങ്ങള്‍ക്കാണ് തിരശ്ശീല വീഴുന്നത്. എറണാകുളം മാനാത്തുപാടം സ്വദേശിനിയാണ് പ്രീതാ ഷാജി. സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ എച്ച്ഡിഎഫ്സി ബാങ്കിന് 43 ലക്ഷം (കൃത്യം 43,51,362) രൂപ നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു… ഈ തുക പ്രീതാ ഷാജി ബാങ്കില്‍ അടച്ചു.
പൊതുജനങ്ങളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ട് സമാഹരിച്ച പണമാണ് ഡിഡി നല്‍കിയത്. മാര്‍ച്ച് 15നകം 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്കിയാല്, ജപ്തി നടപടികള്‍ ഒഴിവാക്കി മാനാത്തുപാടത്തെ വീടും സ്ഥലവും പ്രീതാഷാജിക്ക് സ്വന്തമാക്കാമെന്നാണ് ഉത്തരവ്.
സമരത്തിലുള്ള നാള് വഴികള്‍ ഏറെ ആശങ്ക നിറഞ്ഞതായിരുന്നു. വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് അവസാനം പരിസമാപ്തിയിലെത്തുന്നത്. നിക്ഷേപിക്കുന്ന പണം തിരിച്ചുനല്‍കുമെന്നും പ്രീതാഷാജി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കെട്ടിട നിര്‍മാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനുവാണ് ആദ്യ സംഭാവനയായ മൂന്ന് ലക്ഷം രൂപ നല്‍കിയത്.
ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു ഇടപ്പള്ളിയിലെ വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. 1994 ല്നടന്നതാണ് ഈ സംഭവം . തുടര്‍ന്ന് വായ്പ അടവ് മുടങ്ങിയതോടെ ബാങ്ക് വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. ഇതോടെയാണ് 8.5 സെന്റ് വരുന്ന കോടികള്‍ വിലമതിക്കുന്ന കിടപ്പാടം 37.5 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ലേലത്തില്‍ വിറ്റത്. ലേലനടപടി ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് വസ്തു ലേലം കൊണ്ട രതീഷ് നല്കിയ ഹര്‍ജി ഹൈകോടതി തള്ളിയതിനെതുടര്‍ന്നാണ് കിടപ്പാടം തിരിച്ചുകിട്ടാന്‍ പ്രീതാ ഷാജിക്ക് വഴിയൊരുങ്ങിയത്.
Discussion about this post