ദിലീഷ് പോത്തന് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്. ഇതിനു പുറമെ ചോല, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ താരം കൂടിയാണ് നിമിഷ.
മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ വേളയിലാണ് താരം ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സിന്റെ സെഡാനായ എ ക്ലാസ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നാണ് താരം ബെന്‍സ് എ ക്ലാസിന്റെ എ 200 ഡിസല്‍ വകഭേദം സ്വന്തമാക്കിയത്. ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ് ഷോറൂം വില.
Discussion about this post