കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭആഗമായി ജയിലില്‍ കഴിയുന്നവര്‍ക്ക് ഇളവ് നല്കി രാജ്യം. ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് നപടി. 161 പേരെയാണ് മോചിപ്പിക്കുക. ഇതില്‍ 16 പേര് ഇന്ത്യാക്കാരാണ്.
കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് തടവുകാര്‍ക്കായി ഇളവ് പ്രഖ്യാപിച്ചത്. 545 പേര്‍ക്ക് ഇവര്‍ ഒടുക്കേണ്ട പിഴയില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതില്‍ 219 പേര് ഇന്ത്യക്കാരാണ്.
Discussion about this post