ന്യൂഡല്‍ഹി: വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധനവ് കാരണം ടിക്കറ്റ് നിരക്ക് കൂട്ടാന്‍ സാധ്യത. വ്യോമയാന ഇന്ധനത്തിന്റെ നിരക്കില്‍ ഈ മാസം മുതല്‍ 10 ശതമാനം വര്ധവുണ്ടാകുന്നതാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉണ്ടാവാന്‍ കാരണം.
‘വ്യോമയാന ഇന്ധന വില ഇന്ന് അര്‍ധ രാത്രി മുതല്‍ പത്ത് ശതമാനം ഉയരാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധിയില്‍ തുടരുന്ന വ്യോമയാന വ്യവസായത്തിന് ഇത് ഒട്ടും നല്ലതല്ല’ എന്നാണ് കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ധന വില വര്‍ധനവ് കഴിഞ്ഞ കുറെ കാലമായി വന്‍ ബാധ്യതയില്‍ തുടരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാണ്.
2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലത്തെ കണക്കുകള്‍ പ്രകാരം ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ സ്പൈസ് ജെറ്റ് എന്നിവ പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഐസിആര്‍എയുടെ കണക്കുകള്‍ പ്രകാരം 2019 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ 8,800 കോടി രൂപ നഷ്ടത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യോമയാന ഇന്ധന വിലയുടെ വര്‍ധനവ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയാല്‍ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ കുറവ് വരുമെന്നും ഇത് ടൂറിസം മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തല്‍.
ATF prices are up again by 10% effective midnight today. Not good for already struggling industry!
— Sanjay Kumar (@sanvan29) February 28, 2019
Discussion about this post