തിരുവനന്തപുരം: ഫോണ്‍ ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍. കഴക്കൂട്ടം സ്വദേശിയായ യുവാവ് വിഷ്ണുവാണ് കൂട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ആക്രമിച്ചത് അഞ്ച് പേര് ചേര്‍ന്നാണെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് പരിക്കേറ്റ നിലയില്‍ വിഷ്ണുവിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
അത്യാസന്നനിലയില്‍ കഴിഞ്ഞ വിഷ്ണു ഉടനെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാളും വിഷ്ണുവും ബംഗളൂരുവില്‍ ആയിരുന്നു താമസിച്ചു വന്നിരുന്നത്. ഈ സമയത്ത് വിഷ്ണു ഇയാളുടെ മൊബൈല്‍ ഹാക്ക് ചെയ്ത് അതിലുണ്ടായിരുന്ന വിവരങ്ങള്‍ പ്രതിയുടെ അമ്മയോട് പറഞ്ഞു കൊടുത്തു. തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നാട്ടിലെത്തിയ ഇരുവരും ബംഗളൂരുവിലേയ്ക്ക് തിരിച്ച് പോകും വഴി വിഷ്ണുവിനെ പ്രതികളിലൊരാളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുകയും അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ വിഷ്ണുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതികള്‍ തന്നെ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Discussion about this post