മാരി 2 എന്ന തമിഴ് ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ട് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ഹിറ്റാണ്. പാട്ടിനൊപ്പം ശ്രദ്ധേയമായത് ധനുഷിന്റെയും സായി പല്ലവിയുടേയും ഡാന്‍സാണ്. പാട്ടിന് ചുവട് വെച്ച് ധാരാളം പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഗായികയും അവതാരികയുമായ റിമി ടോമി റൗഡി ബേബിക്ക് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ഇത് സായി പല്ലവിക്ക് മാത്രല്ല നമുക്കും അറിയാം എന്ന് പറയാന്‍ പറഞ്ഞു ഞമ്മടെ റിമി ടോമി’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കാണാം…
Discussion about this post